IdukkiLocal Live

ലോവര്‍ പെരിയാറില്‍ ജലനിരപ്പ് താഴുന്നു

ഇടുക്കി : ലോവര്‍ പെരിയാര്‍ ഡാമില്‍ ജലനിരപ്പ് താഴുന്നു. ഡാമില്‍ നിന്നും മണലും ചെളിയും നീക്കം ചെയ്യാത്തതിനാല്‍ വൈദ്യുതി ഉല്‍പാദനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോവര്‍പെരിയാര്‍ പദ്ധതിയുടെ ഭാഗമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് പാമ്പളയിലാണ്. 31 മീറ്റര്‍ ഉയരമുള്ള ഡാമിന്റെ സംഭരണശേഷി ഏഴ് ടി.എം.സിയാണ് മണല്‍ വന്നടിഞ്ഞ് ഡാമിന്റെ സംഭരണ ശേഷി 50 ശതമാനം കുറഞ്ഞു . ഇപ്പോള്‍ മണലിന്റെ അളവ് വന്‍തോതില്‍ കൂടിയിട്ടുണ്ട്. മണലും ചെളിയും നീക്കം ചെയ്തില്ലങ്കില്‍ അണക്കെട്ട് നാശത്തിലേക്കു നീങ്ങുമെന്ന് വൈദ്യുതി ബോര്‍ഡിന്റെ ഗവേഷണ വിഭാഗം ഒന്നിലധികം തവണ മുന്നറിയിപ്പുനല്‍കിയിരുന്നു.

ഡാമില്‍ നിന്ന് വ്യവസായികാടിസ്ഥാനത്തില്‍ മണല്‍ മാറ്റാനുള്ള തീരുമാനം ചുവപ്പുനാടയില്‍ കുരുങ്ങിയിട്ട് വര്‍ഷങ്ങളായി. അണക്കെട്ടില്‍ നിന്ന് മണല്‍ വാരുന്നതുസംബന്ധിച്ച് പരിശോധനക്കായി അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഡാം സന്ദര്‍ശിച്ചിരുന്നു . ബോര്‍ഡിന് അധിക വരുമാനം നേടിക്കൊടുക്കുന്നതിന് പുറമെ വൈദ്യുതി മേഖലക്ക് ഇത് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. മണലും ചെളിയും നീക്കം ചെയ്യുന്നതോടെ അണക്കെട്ടിന്റെ സംഭരണശേഷി വര്‍ധിക്കുന്നത് നേട്ടമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍ . വൈദ്യുതി ബോര്‍ഡ് ഗവേഷണ വിഭാഗവും സെസും ഇതു സംബന്ധിച്ച് പഠനംനടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു . തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ 100 കോടി രൂപയുടെ വരുമാനമാണ് വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നത്.

സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ സിമെന്റ്‌സിനെ ചുമതല ഏല്‍പ്പിക്കാനായിരുന്നു ധാരണ. പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത രീതിയില്‍ വനം, റവന്യൂ, വൈദ്യുതി വകുപ്പുകളുടെ സഹകരണതോടെ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളെല്ലാം ചുവപ്പുനാടയില്‍ കുരുങ്ങി. മണല്‍ വാരി സംഭരണശേഷി കൂട്ടിയില്ലെങ്കില്‍ വൈദ്യുതി ബോര്‍ഡിന് കനത്ത തിരിച്ചടിയാകുമെന്നും പറയുന്നു.

ഇടുക്കിയില്‍ ചൂട് കൂടിയും കുറഞ്ഞും

ചെറുതോണി : ഇടുക്കിയില്‍ കനത്ത ചൂടിന് അല്‍പം ശമനം. രണ്ട് ദിവസമായി വേനല്‍ മഴ എത്തയതോടെയും ആകശം മേഘാവൃതമായതോടെയുമാണ് ചൂട് കുറഞ്ഞത്. തിങ്കളാഴ്ച 33.49 ഡിഗ്രിയായിരുന്നു ചൂട്. കടുത്ത വേനലില്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട് 2346. 06 അടിയാണ് ജലനിരപ്പ്.

 

 

 

 

 

 

 

 

 

Related Articles

Back to top button
error: Content is protected !!