Thodupuzha

ജലഗുണ പരിശോധനാ ലാബിന്റെ ഉദ്ഘാടനം മൂലമറ്റം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു

 

 

മൂലമറ്റം : അറക്കുളം പഞ്ചായത്തിലെ ഹരിതകേരളം മിഷന്റെ ജലഗുണ പരിശോധനാ ലാബിന്റെ ഉദ്ഘാടനം മൂലമറ്റം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ് ലാബ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സ്‌കൂളിലേതടക്കം ഏതാനും ജല സാമ്പിളുകളുടെ പരിശോധനയും തദവസരത്തില്‍ നടത്തി.വാര്‍ഡ് മെമ്പർ സിനി തോമസ്,ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജി.എസ്. മധു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. അമൃതേഷ്, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് എന്‍.എന്‍.രമാദേവി പി.ടി.എ. പ്രസിഡന്റ് വി .ജി. സാജുമോന്‍, രസതന്ത്രം അധ്യാപിക ദേവിക ഹരി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!