ChuttuvattomThodupuzha

പ്രതിസന്ധികള്‍ മറികടക്കാനുള്ള മാര്‍ഗം പ്രാര്‍ഥനയും ദൈവവിശ്വാസവും: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍

തൊടുപുഴ: കോതമംഗലം രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ നടന്നു. വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിലും ഐക്യത്തിലും സഭയോട് ചേര്‍ന്ന് മുന്നോട്ടുനീങ്ങുന്ന പാരമ്പര്യം കോതമംഗലം രൂപതയുടെ തനിമയാണെന്നും കൂട്ടായ്മയിലുള്ള ശുശ്രൂഷ വഴി മാത്രമേ സഭയെ ശക്തിപെടുത്താന്‍ സാധിക്കൂ എന്നും ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സഭയുടെയും സമുദായത്തിന്റെയും പ്രശ്നങ്ങള്‍ പ്രാര്‍ഥന വഴി മാത്രമേ പരിഹരിക്കപ്പെടുകയുള്ളു. പ്രതിസന്ധികളുടെ മധ്യേ പ്രത്യാശയും ദൈവവിശ്വാസവും കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ പാവപ്പെട്ടവരും കര്‍ഷകരും നേരിടുന്ന ഗുരുതര പ്രശ്നങ്ങള്‍ നേരിടാന്‍ സഭ മുന്നിട്ടിറങ്ങണമെന്നും അത് സാമൂഹിക പ്രതിബദ്ധത എന്നും സൂക്ഷിക്കുന്ന സഭയുടെ സ്വഭാവമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. പന്ത്രണ്ട് വര്‍ഷം സീറോ മലബാര്‍ സഭയെ ധീരമായി നയിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ശുശ്രൂഷകള്‍ക്ക് പാസ്റ്ററല്‍ കൗണ്‍സില്‍ നന്ദി രേഖപ്പെടുത്തി.
മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ മെത്രാഭിഷേക രജത ജൂബിലി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ 17 വിദ്യാര്‍ഥിനി വിദ്യാര്‍ഥികള്‍ക്ക് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!