Thodupuzha

അറക്കുളത്ത് കാ​റ്റ് വ്യാ​പ​ക​മാ​യ നാ​ശം വി​ത​ച്ചു

മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഴ​യ പ​ള്ളി, മു​ന്നൂ​ങ്ക​വ​യ​ൽ, കോ​ട്ട​യം​മു​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​റ്റ് വ്യാ​പ​ക​മാ​യ നാ​ശം വി​ത​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ൽ തു​ടി​യം​പ്ലാ​ക്ക​ൽ ബേ​ബി​യു​ടെ പു​ക​പ്പു​ര​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ജാ​തി, ഗ്രാ​ന്പു കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. ക്രി​സ് കി​ണ​റ്റു​ക​ര, ഷാ​ന്‍റി പാ​റ​യ്ക്ക​ൽ, ബി​ബി​ൻ കൊ​ല്ല​പ്പ​ള്ളി​ൽ, പ​ഴ​യ പ​ള്ളി​വ​ക സ്ഥ​ലം, നി​ബി കൊ​ട്ടാ​രം, ജോ​സ​ഫ് മൈ​ലാ​ടൂ​ർ, ജോ​ബി മൈ​ലാ​ടൂ​ർ, ജോ​യി അ​ഞ്ചാ​നി​ക്ക​ൽ, ബെ​ന്നി കാ​ണി​യ​ക്കാ​ട്ടി​ൽ, ജോ​സ് തേ​ക്കും​കാ​ട്ടി​ൽ, ജോ​യി വാ​ക​യാ​നി​യി​ൽ, ബാ​ല​കൃ​ഷ്ണ​ൻ ത​ര​ക​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ 30ഓ​ളം പേ​രു​ടെ കൃ​ഷി​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു. ഷാ​ന്‍റി പാ​റ​യ്ക്ക​ലി​ന്‍റെ വീ​ടി​നും പു​ക​പ്പു​ര​യ്ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

Related Articles

Back to top button
error: Content is protected !!