ChuttuvattomThodupuzha

നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന സ്ത്രീയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി

തൊടുപുഴ: നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്ന് നഗരവാസികള്‍ക്ക് ഭീഷണിയായി മാറിയ സ്ത്രീയെ സംരക്ഷണ കേന്ദ്രത്തിലാക്കി. തൊടുപുഴ ഡിവൈഎസ്പി എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തിലാണ് നടപടി. നഗരത്തില്‍ ഭിക്ഷാടനം നടത്തുന്നവരെയും അനാഥരായി നടക്കുന്നവരെയും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി നഗരത്തില്‍ ചുറ്റിത്തിരിയുന്ന പന്നിമറ്റം സ്വദേശിനിയായ സെലീന (46) എന്ന സ്ത്രീയെ പടമുഖം സ്‌നേഹമന്ദിരത്തിലേക്ക് മാറ്റിയത്.
തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ കൊലപാതകം, വധശ്രമം, പിടിച്ചുപറി ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ഇവര്‍. നഗരത്തില്‍ ചുറ്റിത്തിരിഞ്ഞാല്‍ ഇവര്‍ അതിക്രമത്തിന് ഇരയാകാനും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുള്ളതിനാലുമാണ് ഇവരെ വനിത പോലീസിന്റെ സഹായത്തോടെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് ഡിവൈഎസ്പി എം.ആര്‍.മധുബാബു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!