Obit

ബസ് യാത്രക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞാര്‍ : ബസ് യാത്രക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ചെറുപറമ്പത്ത് അബ്ദുള്ളയുടെ മകന്‍ ഷാഹുല്‍ (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ കോളപ്രയില്‍ നിന്നും സ്വകാര്യ ബസില്‍ കാഞ്ഞാറിന് യാത്ര ചെയ്യുന്നതിനിടെ കുടയത്തൂരിലെത്തിയപ്പോള്‍ ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് ജീവനക്കാര്‍ ഷാഹുലിനെ കുടയത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  അമ്മ ഐഷ. സഹോദരങ്ങള്‍: ഹുസൈന്‍, നൗഷാദ്, സുനീറ . കബറടക്കം നടത്തി.

 

 

Related Articles

Back to top button
error: Content is protected !!