Obit

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഇടുക്കി : ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി തൂങ്ങോലയില്‍ ബൈജുവാണ് (46) മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബൈജുവിനെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. സംസ്‌കാരം നടത്തി. എന്‍.സി.പി (എസ്) കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റായിരുന്നു ബൈജു. ഇടുക്കി കഞ്ഞിക്കുഴി മുന്‍ പഞ്ചായത്തംഗം തൂങ്ങാലയില്‍ പരേതനായ ജോസിന്റെ മകനാണ്. ഭാര്യ വണ്ണപ്പുറം മുണ്ടന്‍മുടി ചരുവില്‍ പറമ്പില്‍ ഷീബ. മകന്‍: അജിത്ത്.

Related Articles

Back to top button
error: Content is protected !!