Obit
യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/download-51.jpg?resize=300%2C168&ssl=1?v=1715704931)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/b.jpg?resize=708%2C391&ssl=1)
വെള്ളിയാമറ്റം : യുവാവിനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ മേത്തൊട്ടി നെടിയേറ്റ് മോഹനന്റെ മകന് അനന്ദു (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെ വീടിനടുത്തുള്ള കയ്യാലയില്‍ നിന്ന് വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞാര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/a-scaled.jpg?resize=708%2C1947&ssl=1)