Thodupuzha

മുട്ടം ക്ഷേത്രത്തില്‍ മോഷണം

മുട്ടം: ശങ്കരപ്പിള്ളി അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിന് മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരക്കുറ്റി കുത്തിതുറന്ന് മോഷണം നടത്തിയിരിക്കുന്നത്. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച ഭണ്ഡാരക്കുറ്റി സമീപത്ത് വൈദ്യുതി വകുപ്പ് കുഴിച്ച കുഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ക്ഷേത്ര കവാടത്തില്‍ നിര്‍മ്മിച്ചിരുന്ന കോണ്‍ക്രീറ്റ് ഭണ്ഡാരക്കുറ്റി കുത്തി പൊളിച്ച നിലയിലാണ്. ഇതില്‍ ഉണ്ടായിരുന്ന പണമാണ് മോഷണം പോയിരിക്കുന്നത്.

ഏകദേശം 3000 രൂപയോളം രൂപ നഷ്ടമായതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മോഷണം സംബന്ധിച്ച് ക്ഷേത്ര ഭരണസമിതി മുട്ടം പോലീസില്‍ പരാതി നല്‍കി.

Related Articles

Back to top button
error: Content is protected !!