Thodupuzha

തൊടുപുഴയിലും പരിസരങ്ങളിലും മോഷണവും മോഷണശ്രമങ്ങളും

തൊടുപുഴ: ഏതാനും ആഴ്‌ച്ചകളുടെ ഇടവേളയ്‌ക്ക്‌ ശേഷം തൊടുപുഴ നഗരത്തില്‍ വീണ്ടും മോഷണവും മോഷണ ശ്രമവും. മങ്കി ക്യാപ്‌ ധരിച്ച്‌ മുഖം മറച്ച്‌ ഒറ്റക്ക്‌ എത്തുന്ന മോഷ്‌ടാവ്‌ കടകളുടെ ഷട്ടര്‍ തകര്‍ത്താണ്‌ മോഷണം.മോഷ്‌ടാവ്‌ എത്തുന്നതും ഷട്ടറുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതും സി.സി.ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്‌.

സംഭവത്തില്‍ പ്രതിക്കായി പോലീസ്‌ അന്വേഷണം ശക്‌തമാക്കി. പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ തൊടുപുഴ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡിന്‌ സമീപത്തുള്ള കടകളിലാണ്‌ മോഷണവും മോഷണ ശ്രമവും നടന്നത്‌. ഇതില്‍ ആശുപത്രി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു കടക്കുള്ളില്‍ കടന്ന മോഷ്‌ടാവ്‌ 2000 രൂപാ മോഷ്‌ടിച്ചു. ഒറ്റക്കെത്തുന്ന മോഷ്‌ടാവിന്റെ ദൃശ്യങ്ങള്‍ കടകളില്‍ സ്‌ഥാപിച്ച സി.സി.ടി.വികളില്‍ പതിഞ്ഞിട്ടുണ്ട്‌. രണ്ട്‌ മാസം മുമ്ബ്‌ തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്‌ മുന്നിലും ഒരാഴ്‌ച മുമ്ബ്‌ മലപ്പുറത്തും സമാന രീതിയില്‍ മോഷണം നടന്നിരുന്നു.

ഈ സംഭവങ്ങളിലെല്ലാം സമാന രീതിയിലാണ്‌ മോഷണം നടന്നത്‌. വിവിധയിടങ്ങളില്‍ കറങ്ങി നടക്കുന്ന ഒരാള്‍ തന്നെയാവാം എല്ലാ മോഷണങ്ങളും നടത്തിയതെന്ന്‌ ഡിവൈ.എസ്‌.പി: എം.ആര്‍. മധു ബാബു സൂചിപ്പിച്ചു. തൊടുപുഴ സബ്‌ ഡിവിഷന്‌ കീഴിലെ കാഞ്ഞാര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലും കഴിഞ്ഞ ദിവസം വ്യാപകമായി മോഷമം നടന്നിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്‌ മുമ്ബില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഇരുചക്ര വാഹനത്തില്‍ നിന്നും കഴിഞ്ഞ ദിവസം 1200 രൂപ മോഷണം പോയി.

പന്നിമറ്റത്ത്‌ മുണ്ടുനടയില്‍ അബ്ബാസിന്റെ ഉടമസ്‌ഥതയിലുള്ള ബെസ്‌റ്റ്‌ ബേക്കറിയില്‍ നിന്നും 4500 രൂപാ, മുക്കണ്ണേല്‍ സലീമിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി, ജിമ്മി കിഴക്കേക്കരയുടെ കോള്‍ഡ്‌ സേ്‌റ്റാറില്‍ നിന്ന്‌ 1000 രൂപ എന്നിവയും കഴിഞ്ഞ ദിവസം മോഷണം പോയി. പൂങ്കുളം ശ്രീദേവി ക്ഷേത്രത്തിന്റെയും കൂവക്കണ്ടം ഭഗവതി ക്ഷേത്രത്തിന്റെയും കാണിക്ക വഞ്ചി കുത്തി തുറന്നെങ്കിലും പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന്‌ ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

മോഷണങ്ങളുടെ പശ്‌ചാത്തലത്തില്‍ തൊടുപുഴ നഗരത്തിലും സമീപ സേ്‌റ്റഷനുകളിലും രാത്രികാല പരിശോധനകള്‍ ശക്‌തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Related Articles

Back to top button
error: Content is protected !!