ChuttuvattomThodupuzha

കൈപ്പിള്ളിക്കാവ് ക്ഷേത്രത്തിലെ മോഷണം;പ്രതിയെ കണ്ടെത്താനാവതെ പോലീസ്

തൊടുപുഴ: പെരിയാമ്പ്ര കൈപ്പിള്ളിക്കാവ് ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിലെ മോഷണം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് സൂചനയില്ലാതെ പോലീസ്. ഞായറാഴ്ച പുലർച്ചെയാണ് ക്ഷേത്രത്തിന്റെ മുൻവശത്തെ വാതിൽ തകർത്ത് മോഷ്ടാവ് അകത്ത് കയറിയത്. 5000 രൂപയോളം നഷ്ടപ്പെട്ടെന്നാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന വിവരം. രാവിലെ ആറിന് ക്ഷേത്രം മേൽശാന്തി എത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്ന നിലയിൽ കണ്ടത്. പരിശോധനയിൽ ചുറ്റമ്പലത്തിനകത്തെ ഭണ്ഡാരം തകർത്ത നിലയിൽ കണ്ടെത്തി.

സമീപത്തെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഉയരം കുറഞ്ഞ മേശയുടെ രണ്ട് ഡ്രോയുടെ ലോക്കുകളും പൊളിച്ച് ഉള്ളിലുണ്ടായിരുന്ന പണവും അപഹരിച്ചിട്ടുണ്ട്. ഇരുമ്പ് പാര ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തിയിരിക്കുന്നത്. ഇത് എവിടെ നിന്ന് മോഷ്ടിച്ചതാണെന്നതും പരിശോധിക്കുകയാണ്. പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ഊർജിതമായി അന്വേഷണം നടക്കുന്നതായി തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകരൻ അറിയിച്ചു. നേരത്തേയും ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്. മോഷണത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!