Thodupuzha

തെക്കുംഭാഗത്തെ വികസനത്തിന് കല്ലാനിക്കല്‍ പള്ളിയുടെ കൈത്താങ്ങ്

തെക്കുംഭാഗം: വികസനം മുരടിച്ചു കിടക്കുന്ന തെക്കുംഭാഗം മേഖലയില്‍ കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളി മുന്‍ കൈയെടുത്ത് പള്ളി വക റോഡ് സൈഡില്‍ അഞ്ച് സെന്റ് സ്ഥലം ഇടവെട്ടി പഞ്ചായത്ത് അധികൃതര്‍ക്ക് സൗജന്യമായി കൈമാറി. ഈ സ്ഥലം പ്രാഥമിക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് നല്‍കിയത്. പാവപ്പെട്ട ആളുകള്‍ അധിവസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് തൊടുപുഴയില്‍ പോയി ചികിത്സ ചെയ്യണമായിരുന്നു. ഇത് വരുന്നതോടെ തെക്കുംഭാഗം,അഞ്ചിരി,ഇഞ്ചിയാനി, വള്ളക്കടവ്, കാഞ്ഞിരമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമാകും. ഇതോടനുബന്ധിച്ച് കല്ലാനിക്കല്‍ സെന്റ് ജോര്‍ജി പള്ളി പാരിഷ് ഹാളില്‍ കൂടിയ യോഗത്തില്‍ ഇടവെട്ടി പഞ്ചായത്ത് മെമ്പര്‍മാരായ ബേബി തോമസ് കാവലാത്ത്, മോളി ബിജു, സൂസി റോയ്, എ.കെ സുഭാഷ് കുമാര്‍ എന്നിവര്‍ക്ക് കല്ലാനിക്കല്‍ പള്ളി വികാരി റവ. ഡോ. കുര്യാക്കോസ് കൊടകല്ലില്‍ സ്ഥലത്തിന്റെ പ്രമാണം കൈമാറി. സഹ വികാരി ഫാ. എബിന്‍ തേക്കും കാട്ടില്‍, പള്ളി കൈകാരന്‍മാരായ ബേബി നടുതടവില്‍, തങ്കച്ചന്‍ നെടുംകല്ലേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!