ChuttuvattomThodupuzha

തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിരവധി ഒഴിവുകൾ

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ, അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികകളിൽ നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ മൂന്ന് ഒഴിവുണ്ട്. പ്ലസ് ടു, പി.ജി.ഡി.സി.എ, ഡി.സി.എ, ബി.സി.എ, ഇവയിലേതെങ്കിലും ഒരു വർഷത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായ പരിധി 35 വയസ്സിൽ താഴെ.

ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ലഭിച്ചിട്ടുള്ള ഡിപ്ലോമയോ ഡയാലിസിസ് ടെക്നോളജി ബിരുദവുമാണ് യോഗ്യത . പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായ പരിധി 35 വയസ്സിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

ഫാർമസിസ്റ്റ് തസ്തികയിൽ ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവ്വകലാശാലകളിൽ നിന്നോ ലഭിച്ചിട്ടുള്ള ഫാർമസി ബിരുദം, പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 35 വയസിൽ താഴെ . പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ലാബ് ടെക്നീഷ്യൻ തസ്തികയിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ, അംഗീകൃത സർവകലാശാലകളിൽ നിന്നോ ബി.എസ്.സി.എം. എൽ.ടി അല്ലെങ്കിൽ ഡി.എം.എൽ.ടി.,ഡിഎംഇ സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായപരിധി 35 വയസിൽ താഴെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

ഓക്സിജൻ പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിൽ ഡിഗ്രി, ഐറ്റിഐ, ബയോമെട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇൻസ്ട്രമെന്റെഷൻ ബിരുദം, ബയോമെട്രിക്കൽ ആൻഡ് എസി റഫ്രിജറേഷനിൽ ഡിപ്ലോമ , സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുളള ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഓഫ് പിഎസ്എ ഓക്‌സിജൻ പ്ലാന്റ്‌സ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 40 വയസിൽ താഴെ.

അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ഡിപ്ലോമ ഇൻ അനസ്തേഷ്യ ടെക്നോളജി (ഡിഎംഇ) സർട്ടിഫിക്കറ്റ് പാസായിരിക്കണം. പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സിൽ താഴെ. പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകർപ്പും സഹിതം നവംബർ 20ന് 10ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 04862 222630

Related Articles

Back to top button
error: Content is protected !!