ChuttuvattomThodupuzha

പട്ടയഭൂമിയിലെ മരങ്ങള്‍ മുറിയ്ക്കാന്‍ അനുമതിയില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍

തൊടുപുഴ: പട്ടയഭൂമിയില്‍ സ്വന്തമായി നട്ട് വളര്‍ത്തിയ മരങ്ങള്‍ വെട്ടാന്‍ കഴിയാനാവാതെ നട്ടം തിരിഞ്ഞ് കര്‍ഷകര്‍.കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് തീരെ വിലയില്ലാതായതോടെ പുരയിടങ്ങളില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ വെട്ടി വിറ്റ് പഠനച്ചെലവ്, മക്കളുടെ വിവാഹം, ചികില്‍സ ചെലവ് എന്നിവയൊക്കെ നടത്താമെന്ന് വിചാരിചാല്‍ അതൊന്നും സമ്മതിക്കാതെ വനം വകുപ്പും. പട്ടയഭൂമിയിലെ പ്ലാവ്, ആഞ്ഞിലി തുടങ്ങി നട്ടുവര്‍ത്തിയ ഒരുമരവും വെട്ടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതുകാരണം വണ്ണപ്പുറം, കരിമണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ വിഷമത്തിലായി. ലൈഫില്‍ വീടിന് അനുമതികിട്ടിയ വിധവയുടെ പട്ടയഭൂമിയിലെ മരം വെട്ടാനും
തടസ്സം.തൊമ്മന്‍കുത്ത് സ്വദേശിനിയാണ് ഈഹതഭാഗ്യ. ഇവര്‍ക്ക് വീട് വക്കണമെങ്കില്‍ പുരയിടത്തിലെ നാലുമരങ്ങള്‍ വെട്ടണം. ഇതിനായി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി അനുമതിവാങ്ങി. തുടര്‍ന്ന് വനംവകുപ്പ് ഓഫിസില്‍ ചെന്നപ്പോള്‍ എല്‍.എ പട്ടയം ആണെന്നും തടിയുടെ ഉടമസ്ഥാവകാശം സര്‍ക്കാറിനാണെന്നും മരം വെട്ടാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതോടെ ജൂണ്‍ അഞ്ചിന് വിതരണം ചെയ്യാന്‍ എത്തിച്ച മരത്തൈകള്‍ വാങ്ങാന്‍ കര്‍ഷകര്‍ തയ്യാറായില്ല. നടുന്നമരം വെട്ടി വില്‍ക്കാന്‍ ഉദ്യോഗസ്ഥരുടെ കാലുപിടിക്കണമെന്ന സ്ഥിതിവന്നതോടെ ആരും മരം നടാനും പരിപാലിക്കാനും തയ്യാറല്ല. നട്ടുപിടിപ്പിച്ച മരങ്ങള്‍ എങ്ങനെ വളര്‍ന്നുവരാതെ നോക്കാം എന്ന ചിന്തയിലാണ് കര്‍ഷകര്‍. കാളിയാര്‍ റേഞ്ച് ഓഫീസര്‍ പറയുന്നത്, എല്‍.എ പട്ടയത്തിലെ ഭൂമിയുടെ ഉടമസ്ഥാവകാശം പൂര്‍ണമായും സര്‍ക്കാറിനാണ്, മരം വെട്ടാനും വില്‍ക്കാനും അനുമതിനല്‍കാന്‍ കഴിയില്ല എന്നാണ്. സര്‍ക്കാര്‍ നിയമം പരിഷ്‌കരിച്ച് തടസ്സം ഒഴിവാക്കിയാല്‍ മാത്രമേ അനുമതിനല്‍കാന്‍ കഴിയുകയുള്ളൂ.

 

 

 

Related Articles

Back to top button
error: Content is protected !!