ChuttuvattomThodupuzha

തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയില്‍ തിരുനാള്‍

തൊടുപുഴ: തൊടുപുഴ ഈസ്റ്റ് വിജ്ഞാമതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമാതാവിന്റെ തിരുനാള്‍ 25,26 തീയതികളില്‍ ആഘോഷിക്കുമെന്ന് വികാരി ഫാ. തോമസ് വിലങ്ങുപാറയില്‍, കൈക്കാരന്മാരായ ജോസ് കാഞ്ഞിരത്തിങ്കല്‍, ബാബു ചെട്ടിമാട്ടേല്‍ എന്നിവര്‍ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഇന്ന് ആരംഭിക്കും. 23 വരെ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 5.30ന് ജപമാല, ആറിന് വിശുദ്ധ കുര്‍ബാന.

വിവിധ ദിവസങ്ങളില്‍ ഫാ. ജോര്‍ജ്ജ് കാര്യാമഠം, ഫാ. അബ്രാഹം നിരവത്തിനാല്‍, ഫാ. തോമസ് തെക്കേമുറി, ഫാ. സോട്ടര്‍ പെരിങ്ങാരപ്പിള്ളില്‍, ഫാ. മാത്യൂസ് നന്തലത്ത്, ഫാ. ജോസ് മൈലാടിയത്ത്, ഫാ. ബിബിന്‍ പുല്ലാന്തിതൊട്ടിയില്‍ തുടങ്ങിയവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 24ന് വൈകുന്നേരം ആറിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി വികാരി റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍ തിരുനാള്‍ കൊടിയേറ്റ് നിര്‍വ്വഹിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 25ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം 5.15ന് പൂയംകുട്ടി പള്ളി വികാരി ഫാ. ജോസ് ചിരപ്പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

രൂപതാ ചാന്‍സിലര്‍ ഫാ. ജോസ് കുളത്തൂര്‍ സന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന പ്രദക്ഷിണത്തിന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. മാത്യു രാമനാട്ട് കാര്‍മ്മികത്വം വഹിക്കും. 26ന് രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാന, ഒമ്പതിന് കുട്ടികളുടെ വിദ്യാരംഭ ശുശ്രൂഷ, 9.30ന് മേരി നാമധാരികളുടെ കാഴ്ച സമര്‍പ്പണം, 9.45ന് തിരുനാള്‍ പാട്ട് കുര്‍ബാന-നെസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് പീച്ചാനികുന്നേല്‍, രൂപതാ വികാരി ജനറാള്‍ ഡോ. പയസ് മലേക്കണ്ടത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന്‌ നടക്കുന്ന പ്രദക്ഷിണത്തിന് സേവ്യേഴ്‌സ് ഹോമിലെ ഫാ. ബിബിന്‍ പുല്ലാന്തിതൊട്ടിയില്‍ കാര്‍മ്മികത്വം വഹിക്കും. 27ന് മരിച്ചവരുടെ ഓര്‍മ്മ. രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. കുട്ടികളെ എഴുത്തിനിരുത്താനുള്ളവര്‍ പള്ളിയില്‍ പേരു നല്‍കണമെന്ന് ഭാരവാഹികൾ അറിയിച്ചു

Related Articles

Back to top button
error: Content is protected !!