Thodupuzha

തിരുവാതിര കലാകാരികളുടെ സംഗമം 14 ന്

 

തൊടുപുഴ: തപസ്യ കലാസാഹിത്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തിരുവാതിര കലാകാരികളുടെ സംഗമവും തിരുവാതിര മഹോത്സവവും 14 ന് നടക്കും. തൊടുപുഴയിലെ വിവിധ തിരുവാതിര സംഘങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയുടെ ഭാഗമായി അഞ്ഞൂറോളം കലാകാരികള്‍ പങ്കെടുക്കുന്ന തിരുവാതിരയും അവതരിപ്പിക്കും. വൈകിട്ട് 5 മുതല്‍ തൊടുപുഴ ഉത്രം റീജന്‍സിയിലാണ് പരിപാടി നടക്കുന്നത്. തപസ്യ ജില്ലാ അധ്യക്ഷന്‍ വി.കെ. സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി. ജി. ഹരിദാസ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പെരുമ്പാവൂര്‍ ശ്രീശങ്കര വിദ്യാപീഠം ഹിന്ദി വിഭാഗം മേധാവി ഡോ. പൂര്‍ണിമ മുഖ്യപ്രഭാഷണം നടത്തും. സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി എസ് . പദ്മഭൂഷണ്‍ മകരദീപപ്രോജ്ജ്വലനം നടത്തും.

Related Articles

Back to top button
error: Content is protected !!