KudayathoorLocal Live

ശരംകുത്തി ശ്രീധര്‍മ്മശാസ്താ ദേവീക്ഷേത്രത്തില്‍ തിരുവുത്സവത്തിന് തുടക്കമായി

കുടയത്തൂര്‍ : ശരംകുത്തി ശ്രീധര്‍മ്മശാസ്താ – ദേവീക്ഷേത്രത്തിലെ മീനപ്പൂയ മഹോത്സവത്തിന് തുടക്കമായി.  ഇന്ന് പുലര്‍ച്ചെ 4.45 പള്ളിയുണര്‍ത്തല്‍, 5 ന് നടതുറക്കല്‍,7 ന് തൃക്കൊടിയേറ്റ്, 7.15ന് ഉഷപൂജ എന്നിവ നടന്നു. വൈകിട്ട് 5 ന് നടതുറക്കല്‍, 6.30 ന് വിശേഷാല്‍ ദീപാരാധന, 7 ന് ചാക്യാര്‍ കുത്ത്, 8.30 ന് തിരുവാതിര. രണ്ടാം ഉത്സവദിവസമായ 19ന് രാവിലെ പതിവ് ചടങ്ങുകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 6.30 ന് വിശേഷാല്‍ ദീപാരാധന, 7 ന് മൂലമറ്റം സമന്വയ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, 8.30 ന് മുട്ടം സ്വരലയ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ.

മൂന്നാം ഉത്സവദിവസമായ 20 ന് രാവിലെ പതിവ് പൂജകള്‍ക്ക് ശേഷം 8.30 ന് ശ്രീബലി എഴുന്നെള്ളത്ത്, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം, 7ന് കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും കാവടി, താലപ്പൊലി, കുംഭകുടം, വിളക്ക് ഡാന്‍സ്, ഗജവീരന്‍ എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളത്ത്.10.30 ന് വിശേഷാല്‍ ദീപാരാധന. നാലാം ദിവസമായ 21 ന് രാവിലെ പതിവ് പൂജകള്‍ക്ക് ശേഷം 9 ന് കലശപൂജ, 12 ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30 ന് വിശേഷാല്‍ ദിപാരാധന.22 ന് രാവിലെ 7 ന് തൃക്കൊടിയിറക്ക്.

 

Related Articles

Back to top button
error: Content is protected !!