Thodupuzha

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരുക്ക് 

 

തൊടുപുഴ : ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. അരിക്കുഴ ഇല്ലിച്ചുവട്ടില്‍ ജയസേനന്റെ മകന്‍ അര്‍ജുന്‍(35), കൊമ്പനാംതോട്ടത്തില്‍ ടോമിയുടെ മകന്‍ അതുല്‍ (18), നടുക്കണ്ടം പാലയ്ക്കല്‍ അനിലിന്റെ മകന്‍ അഖിലേഷ് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച്ച രാത്രി 11.15ഓടെ അങ്കംവെട്ടി കവലയ്ക്ക് സമീപമാണ് അപകടം. തൊടുപുഴ ഭാഗത്തുനിന്നെത്തിയ അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് അതുലും അഖിലേഷും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മൂവരെയും തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അഖിലേഷിന്റെ ഒരു പല്ല് നഷ്ടമായി താടിയെല്ലിനും പൊട്ടലുണ്ട്. അതുലിന്റെയും അര്‍ജുന്റെയും പരുക്ക് സാരമുള്ളതല്ല.

Related Articles

Back to top button
error: Content is protected !!