Thodupuzha

തൊടുപുഴ അഹല്യ കണ്ണാശുപത്രിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

തൊടുപുഴ: ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി അഹല്യ ഐ ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്ലൂക്കോമ സ്‌ക്രീനിങ്, ഗ്ലൂക്കോമ ബോധവല്‍ക്കരണം എന്നിവ ക്യാമ്പില്‍ നടത്തപ്പെട്ടു. കാഴ്ചയുടെ നിശബ്ദ കൊലയാളിയായ ഗ്ലോക്കോമ എന്ന രോഗത്തെ തിരിച്ചറിയാനും ചികിത്സ നേടാനും ഈ ക്യാമ്പ് പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. സോണല്‍ മാനേജര്‍ സിനോജ്, ഡോ. ഫെബ, ഡോ. ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!