ChuttuvattomThodupuzha

തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിയുടെ കോലം കത്തിക്കലും,പ്രതിഷേധ പ്രകടനവും നടത്തി

തൊടുപുഴ: രാഹുല്‍ ഗാന്ധിയെ രാവണന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച ബി.ജെ.പിയുടെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും  പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിക്കലും നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിര അധ്യക്ഷത വഹിച്ചു.

എന്‍.ഐ ബെന്നി, ടി.ജെ പീറ്റര്‍, ബോസ് തളിയന്‍ചിറ, പി. പൗലോസ്, സന്തോഷ് മണക്കാട്, കെ.ജി സജിമോന്‍,ഷാഹുല്‍ മങ്ങാട്ട്,ഷാജഹാന്‍,ജിജി അപ്രേം, എന്‍.കെബിജു,റോബിന്‍ മൈലാടി, ടോണി കുര്യാക്കോസ്,സി.എസ് മഹേഷ്,പി.എസ് ജേക്കബ്,സുരേഷ് രാജു,, സെബാസ്റ്റ്യന്‍ മാത്യു, സജ്ജയകുമാര്‍,  ബേബി വണ്ടനാനി, ജോയി കട്ടക്കയം, സുഭാഷ് കുമാര്‍, സജീവ് മുണ്ടയ്ക്കല്‍,  സോമി വട്ടക്കാട്ട്,ഒ.കെ അഷറഫ്, ഷെരീഫ് പാലമല, റഷീദ് കപ്രട്ടില്‍, പി.വി അച്ചാമ്മ, ബിന്ദു ദിനേശ്, ടി.എല്‍ അക്ബര്‍, ഫിലിപ്പ് ജോമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!