ChuttuvattomThodupuzha

ജോബി പൊന്നാട്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

തൊടുപുഴ: ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ (ജെ) ജോബി പൊന്നാട്ടിനെ തിരഞ്ഞെടുത്തു. യുഡിഎഫ് ധാരണ പ്രകാരം തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന കേരള കോൺഗ്രസിലെ ട്രീസ ജോസും വൈസ് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ എൻ കെ ബിജുവും രാജി വെച്ചിരുന്നു. എൻ കെ ബിജു ജൂൺ 30 നും ട്രീസ ജോസ് ജൂലൈ 1 നുമാണ് രാജി വെച്ചത്. ഇതേ തുടർന്നാണ് പുതിയ വൈസ് പ്രസിഡന്റായി ജോബിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച 11 ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടത്തപ്പെടും. കോൺഗ്രസിലെ സുനി സാബുവിനെ ആയിരിക്കും പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാൻ സാധ്യത. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തൊടുപുഴ ലേബർ ഓഫീസറാണ് വാരണാധികാരി. ആകെ 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് ന് 8, എൽഡിഎഫ് ന് 5 എന്നിങ്ങനെയാണ് കക്ഷി നില.

Related Articles

Back to top button
error: Content is protected !!