Thodupuzha

ശീതകാല ജൈവ പച്ചക്കറി കൃഷിക്ക് ആരംഭം കുറിച്ചു കൊണ്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്

 

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പരിസരങ്ങള്‍ വൃത്തിയാക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ശീതകാല പച്ചക്കറി ജൈവകൃഷി ആരംഭിച്ചു. കൃഷിവകുപ്പിന് നേതൃത്വത്തില്‍ നടത്തിവരുന്ന സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയവയും വഴുതന, പച്ചമുളക്, തക്കാളി, വെണ്ട എന്നിവയും കൃഷി ചെയ്തുവരുന്നു. ഗ്രോബാഗുകളില്‍ കൃഷി ആരംഭിച്ചു പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ പച്ചക്കറി ലഭിക്കുന്നതിനും കൃഷി സംസ്‌കൃതി രൂപപ്പെടുത്തുന്നതിനും ഈ മാതൃക കൃഷിത്തോട്ടം കൊണ്ട് ലക്ഷ്യമിടുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കീടനാശിനി പ്രയോഗത്തിലൂടെ ഉഗ്രവിഷമുള്ള പച്ചക്കറികള്‍ ഉപയോഗിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിടാന്‍ ഉണ്ടായ സാഹചര്യം എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ് ജോസ് പറഞ്ഞു. വൈസ് പ്രസിഡന്റ് ബിജു എന്‍.കെ കാര്‍ഷിക സന്ദേശം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ മാര്‍ട്ടിന്‍ ജോസഫ് ഗ്ലോറി കെ.എ, മെമ്പര്‍മാരായ ജോബി പെന്നാട്ട്, ജിജോ കഴിക്കിചാലില്‍, നീതു ഫ്രാന്‍സീസ്, ബിന്ദു ഷാജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്ര ബിന്ദു തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ജൈവകൃഷി രീതിയില്‍ നടപ്പിലാക്കുന്ന കൃഷിയുടെ സാങ്കേതികസഹായം, നടീല്‍ വസ്തുക്കള്‍ എന്നിവ നല്‍കുന്നത് കൃഷിവകുപ്പിന് നേതൃത്വത്തിലുള്ള അഗ്രോ സര്‍വീസ് സെന്റര്‍ ആണ്.

Related Articles

Back to top button
error: Content is protected !!