Thodupuzha

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഭവന മേഖലക്ക് പ്രാമുഖ്യം

തൊടുപുഴ: 20,94,71,600 രൂപ വരവും 20,70,43,600 രൂപ ചെലവും 24,28,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 ലെ ജന്‍ഡര്‍ ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു അവതരിപ്പിച്ചു. ഭവന മേഖലക്ക് പ്രാമുഖ്യം നല്‍കി ഒരു കോടി 92 ലക്ഷം രൂപ നീക്കിവച്ചിട്ടുള്ള ബജറ്റില്‍ പശ്ചാത്തല മേഖലയില്‍ വിവിധ റോഡുകള്‍ക്കായി 65 ലക്ഷം രൂപയും ആരോഗ്യമേഖലയില്‍ മുട്ടം പുറപ്പുഴ കമ്മ്യൂണിറ്റി സെന്ററുകള്‍ക്കായി 60 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 9.13 കോടി രൂപയും ക്ഷീരവികസന മേഖലയില്‍ മിനി ഡയറി ഫാം, കാലിത്തീറ്റ സബ്‌സിഡി എന്നിവയ്ക്കായി 30 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ നൗഷാദ് , ഷൈജ ജോമോന്‍, ഷെമീന നാസര്‍, എന്നിവരും സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗ്ലോറി.കെ.എ. പൗലോസ്, മാര്‍ട്ടിന്‍ ജോസഫ്, ലാലി ജോയി എന്നിവരും ഭരണ സമിതിയംഗങ്ങളായ സുനി സാബു, എ.ജയന്‍, ജിജോ കഴിക്കച്ചാലില്‍, അന്നു അഗസ്റ്റിന്‍, ജോബി മാത്യൂ പൊന്നാട്ട്, ബിന്ദു ഷാജി, നീതു ഫ്രാന്‍സിസ്, അജിനാസ്. എ. കെ, പഞ്ചായത്ത് സെക്രട്ടറി വി.ജി. ജയന്‍ എന്നിവരും നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!