ChuttuvattomThodupuzha

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ നേടി തൊടുപുഴ ചാഴികാട്ട് ആശുപത്രി

തൊടുപുഴ: നവതിയുടെ നിറവില്‍ എത്തിയ ചാഴികാട്ട് ആശുപത്രി ദേശീയതലത്തില്‍ ആരോഗ്യ മേഖലയിലെ പരമോന്നത ബഹുമതിയായ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ നേടിയതായി മാനേജ്‌മെന്റ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഒരു ഘടകമാണ് എന്‍.എ.ബി.എച്ച്. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ പ്രോഗ്രാം സജ്ജീകരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ ക്വാളിറ്റി ഇന്‍ ഹെല്‍ത്ത് കെയര്‍ മെമ്പറായതിതിനാല്‍ എന്‍.എ.ബി.എച്ച് അംഗീകൃത ആശുപത്രികള്‍ക്ക് അന്തര്‍ദേശീയ അംഗീകാരവും ഉണ്ട്. രോഗികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം ലഭ്യമാക്കാന്‍ ഈ ആശുപത്രികള്‍ക്ക് സാധിക്കും. 10 ചാപ്ടറുകളിലായി ഏകദേശം അറുന്നൂറിലധികം മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയാണ് എന്‍.എ.ബി.എച്ച് അംഗീകാരം നേടിയെടുത്തത്. ചികിത്സാ തുടര്‍ച്ച ഉറപ്പുവരുത്തല്‍, രോഗികളുടെ സംരക്ഷണം, മരുന്നുകളുടെ ഉപയോഗം, രോഗിയുടെ അവകാശവും സംരക്ഷണവും, ആശുപത്രിയിലെ അണുബാധ നിയന്ത്രണം, സേവനങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കല്‍, സര്‍ജറി പ്രോട്ടോക്കോളുകള്‍, രജിസ്ട്രേഷന്‍, ഡിസ്ചാര്‍ജ് പ്രോട്ടോക്കോളുകള്‍, ആശുപത്രി ഉപകരണങ്ങളുടെ കാലിബ്രേഷന്‍ എന്നിവ കൂടാതെ ഒരു ആശുപത്രിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയതിന് ശേഷമാണ് എന്‍.എ.ബി.എച്ച് അംഗീകാരം നല്‍കുന്നത്. അംഗീകാരം ലഭിക്കുന്നതോടെ ഹെല്‍ത്ത് കെയര്‍ യൂണിറ്റുകളില്‍ പ്രൊഫഷണലിസം കൊണ്ടുവരാന്‍ സാധിക്കും. അഗ്‌നിബാധ, മാസ് കാഷ്വാലിറ്റി എന്നീ അടിയന്തര ഘട്ടങ്ങളില്‍ കാര്യക്ഷമമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനം ജീവനക്കാര്‍ക്ക് ലഭിക്കുന്നതിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തി അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കും. ജീവനക്കാര്‍ക്ക് മികച്ച പരിശീലനം നല്‍കി അവരെ മികച്ച പ്രൊഫഷനുകളാക്കി മാറ്റും. പതിവ് പരിശോധനകളിലൂടെ എല്ലാ പ്രക്രിയകളും യഥാവിധി നടപ്പിലാക്കുവാനും ഓരോ സംഭവങ്ങളുടെയും റിപ്പോര്‍ട്ടിംഗ് കൃത്യമായി വിശകലനം ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും. ശനിയാഴ്ച്ച  പി.ജെ. ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റിന് ഔദ്യോഗികമായി കൈമാറും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൊണ്ട് ആശുപത്രിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യു, സി.ഇ.ഒ ഡോ. സ്റ്റീഫന്‍ ജോസഫ്, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര, ഡോ. ജോസഫ് സ്റ്റീഫന്‍ ജൂനിയര്‍ എന്നിവര്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!