Thodupuzha

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ചവരെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

 

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജീവനക്കാരെ ആക്രമിച്ചവരെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.മാര്‍ച്ച്‌ 10ന്‌ രാത്രി സാമൂഹികവിരുദ്ധര്‍ കടന്നുകയറി ഒ.പി ടിക്കറ്റ്‌ ചാര്‍ജുമായി ബന്ധപ്പെട്ട്‌ തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന്‌ ജീവനക്കാരെ അസഭ്യം പറഞ്ഞ്‌ ആക്രമിക്കുകയാണുണ്ടായത്‌. ദിവസങ്ങളായിട്ടും ആക്രമികളെ അറസ്‌റ്റ്‌ ചെയ്യാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ എന്‍.ജി.ഒ യൂണിയന്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്‌.

രാത്രികാലങ്ങളില്‍ സാമൂഹികവിരുദ്ധരുടെ അസഭ്യവര്‍ഷവും കൈയേറ്റശ്രമങ്ങളും പതിവാണ്‌. ഈ വിഷയം ഗൗരവമായി കാണണമെന്നും സമൂഹികവിരുദ്ധരുടെ ആക്രമണത്തില്‍ നിന്നും ജീവനക്കാര്‍ക്ക്‌ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്‌ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റ്‌ ആരംഭിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

മങ്ങാട്ടുകവലയില്‍ നിന്ന്‌ ആരംഭിച്ച മാര്‍ച്ച്‌ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന ധര്‍ണ സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം ടി.എം ഹാജറ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ.കെ പ്രസുഭകുമാര്‍, സംസ്‌ഥാന കമ്മിറ്റി അംഗം സി.എസ്‌ മഹേഷ്‌, ജില്ലാ ജോ.സെക്രട്ടറി ടി.ജി രാജീവ്‌, ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം ജോബി ജേക്കബ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ സജിമോന്‍ ടി. മാത്യു, പി.കെ അബിന്‍, ഏരിയ പ്രസിഡന്റ്‌ കെ.വി അമ്ബിളി, ഏരിയ സെക്രട്ടറി സി.എം ശരത്‌ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!