Thodupuzha

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഞായറാഴ്ച സമാപിക്കും

 

തൊടുപുഴ: തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ ഞായറാഴ്ച സമാപിക്കും. വ്യാഴാഴ്ച്ച ആരംഭിച്ച ചലച്ചിത്രമേള പ്രേക്ഷകരുടെ മികച്ച പങ്കാളിത്തം കൊണ്ടും വ്യത്യസ്ത പ്രമേയങ്ങളിലുള്ള പ്രദര്‍ശനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐ യുടെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.

തൊടുപുഴയിലെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദര്‍ശനം,കലാസന്ധ്യകള്‍, ഓപ്പണ്‍ ഫോറം , മീറ്റ് ദ ഡയറക്ടര്‍ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഓപ്പണ്‍ഫോറത്തില്‍ മുതിര്‍ന്ന നാടക കലാകാരന്‍ ഡി. മൂക്കന്‍ , സാംസ്‌കാരിക പ്രവര്‍ത്തകരായ ചാക്കപ്പന്‍ തൊടുപുഴ , വില്‍സണ്‍ ജോണ്‍ , ബാബു പള്ളിപ്പാട്ട്, എം.ഐ സുകുമാരന്‍ , ജോഷി വിഗ്‌നേറ്റ് , സി.എ. ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10.30 ന് ജാപ്പനീസ് സിനിമ സര്‍വൈവല്‍ ഫാമിലി, 2 ന് അമേരിക്കന്‍ സിനിമ മാഞ്ചസ്റ്റര്‍ ബൈ ദ സീ, 6 മണിക്ക് ദേശീയ പുരസ്‌കാരം നേടിയ മലയാള ചലച്ചിത്രം ‘തിങ്കളാഴ്ച നിശ്ചയം’, രാത്രി 8.15 ന് പ്രഗല്‍ഭ ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവിത കഥ പറയുന്ന ബ്രിട്ടീഷ് ചലച്ചിത്രം എന്നിവ പ്രദര്‍ശിപ്പിക്കും.

വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം പിജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍മാന്‍ ജെസി ജോണി അധ്യക്ഷത വഹിക്കും. സിനിമ ഛായാഗ്രാഹകന്‍ കെ.ജി രതീഷ് മുഖ്യാതിഥിയായി പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!