Thodupuzha

തൊടുപുഴ ഫിലിം സൊസൈറ്റിയുടെ മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവല്‍ 21 മുതല്‍ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കും

തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ ഈ വര്‍ഷത്തെ മണ്‍സൂണ്‍ ഫിലിം ഫെസ്റ്റിവെല്‍ ‘നേമ്യൂറെല’ ഈ മാസം 21 മുതല്‍ 24 വരെ തൊടുപുഴ സില്‍വര്‍ ഹില്‍സ് സിനിമാസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 21ന് വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. നാലു ദിവസങ്ങളില്‍ രണ്ടു വീതം ചലച്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രകൃതി, സംഗീതം, മഴ, പ്രണയം എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയങ്ങളായ എട്ടു ചലച്ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 21ന് വൈകിട്ട് 5.30ന് ജാപ്പനീസ് ചലച്ചിത്രമായ മിറക്കിള്‍ ആപ്പിള്‍സ്, എട്ടിന് അമേരിക്കന്‍ ചിത്രമായ ഹെര്‍ എന്നിവ പ്രദര്‍ശിപ്പിക്കും. 22ന് വൈകിട്ട് 5.45 ന് റെയിന്‍കോട്ട്, എട്ട് മണിക്ക് ലാലാലാന്‍ഡ് എന്നിവയും 23ന് വൈകിട്ട് കോഡ , ദക്ഷിണകൊറിയന്‍ സിനിമയായ ആള്‍വേയ്‌സ് എന്നിവയും പ്രദര്‍ശിപ്പിക്കും. സമാപന ദിവസമായ 24ന് വൈകിട്ട് ആസ്‌ത്രേലിയന്‍ സിനിമ ജംഗിള്‍, ഇസ്രയേല്‍-ഫ്രാന്‍സ് ചലച്ചിത്രം ദി ബാന്‍ഡ്‌സ് വിസിറ്റ് എന്നിവ പ്രദര്‍ശിപ്പിക്കും. നൂറ് രൂപയാണ് ഡലിഗേറ്റ് രജിസ്‌ട്രേഷന്‍ ഫീസ്. ബന്ധപ്പെടേണ്ട നമ്പര്‍: 9447753482, 9447776524. ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്ന് ഭാരവാഹികളായ തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എന്‍. രവീന്ദ്രന്‍, സെക്രട്ടറി എം.എം. മഞ്ജുഹാസന്‍, എഫ്.എഫ്.എസ്.ഐ റീജിയണല്‍ കമ്മിറ്റിയംഗം യു.എ. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.എന്‍. ഭാസ്‌ക്കരന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ജോഷി വിഗ്‌നറ്റ് എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!