Thodupuzha
എൺപതിന്റെ നിറവിൽ പി ജെ ജോസഫ്


തൊടുപുഴ: കേരള കോൺഗ്രസ് നേതാവും തൊടുപുഴ എം എൽ എയുമായ പി ജെ ജോസഫിന് ഇന്ന് 80 ആം പിറന്നാൾ.1941 ജൂൺ 28 ആയിരുന്നു അന്നമ്മ -പി ഒ ജോസഫ് ദമ്പതികളുടെ മകനായി പി ജെയുടെ ജനനം.1970 ഇൽ ആദ്യമായി തൊടുപുഴയുടെ എം. എൽ എ ആയ ജോസഫിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായ വിജയങ്ങളിൽ നിരവധി തവണ മന്ത്രി സ്ഥാനം അലങ്കരിച്ചു. ദീർഘവീഷണവും സുസ്ഥിരവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി ജോസഫ് ശ്രദ്ധേയനായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രി എന്ന റെക്കോർഡും പി ജെക്ക് സ്വന്തം. നിലവിൽ നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം കൂടിയാണ് ജോസഫ്.
