Thodupuzha

തൊടുപുഴ മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണം:  കെ.ടി.ജി.എ ജില്ലാ സെക്രട്ടറിയേറ്റ് 

 

 

തൊടുപുഴ: നഗരസഭയുടെ അശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണമെന്ന് അടിയന്തരമായി കൂടിയ കെ.ടി.ജി.എ ജില്ലാ സെക്രട്ടറിയേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. തികച്ചും അശാസ്ത്രീയവും നാടിനെ സ്തംഭിപ്പിക്കുന്നതുമായ തൊടുപുഴ നഗരസഭ കൊണ്ടുവന്നിരിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വ്യാപാരിയുടെ അന്തകനാണെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ സമാന മനസ്‌കരും എല്ലാരും ചേര്‍ന്ന് സമരത്തിനിറങ്ങുമെന്ന് അറിയിച്ചു. തികച്ചും അന്യായമായ മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വന്നാല്‍ വ്യാപാര മേഖല തകര്‍ന്ന് തരിപ്പണമാകും. ഏകേദശം 2500 കടകളും അതിലെ പതിനായിരക്കണക്കിന് തൊഴിലെടുക്കുന്നവരുടെ ഉപജീവനം ഇതോടെ ഇല്ലാതാകും. എത്രയും പെട്ടെന്ന് മാസ്റ്റര്‍ പ്ലാന്‍ റദ്ദ് ചെയ്യണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സജീവ് എം.വിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ കെ.പി, ജില്ലാ ട്രഷറര്‍ സുമന്‍ പാല്‍ക്കോ, ജില്ലാ വൈസ് പ്രസിഡന്റുമാരായ താജു എം.ബി, അലന്റ് ബി. നിരവന്ത് ,ബിനോയ്, റഹീം അടിമാലി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അനസ് അസീസ്, ഷെഫീഖ്, സോബിച്ചന്‍, ഇബ്രാഹീം, തൊടുപുഴ മേഖലാ പ്രസിഡന്റ് സി.കെ അബ്ദുള്‍ ഷെരിഫ്, തൊടുപുഴ മേഖല ജനറല്‍ സെക്രട്ടറി ജോബിന്‍ റോയ് എന്നിവരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!