Thodupuzha

തൊടുപുഴ നഗരത്തിലെ വെള്ളകെട്ട് എത്രയും വേഗം പരിഹരിക്കണം:തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ നഗരത്തിലെ വെള്ളകെട്ട് എത്രയും വേഗം പരിഹരിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

ചെറിയ മഴയത്തുപോലും തൊടുപുഴയിലെ മിക്ക റോഡുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.

പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പുളിമൂട്ടില്‍ പ്ലാസയ്ക്ക് സമീപമുള്ള വെള്ളകെട്ടിന് പ്രധാന കാരണം ഓടയ്ക്ക് കുറുകെ ബീമുകള്‍ നില്‍കുന്നതിനാലാണ്.ഈ ബീമില്‍ വേസ്റ്റുകള്‍ വന്നു അടിയുകയും വെള്ളം റോഡിലേക്ക് ഒഴുകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ ബീമുകള്‍ പൊളിച്ചു നീക്കാന്‍ കെട്ടിട ഉടമ തയ്യാറാണ്. ഇതിനു വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ തൊടുപുഴ നഗരസഭ ചെയര്‍മാനെ അറിയിച്ചു.

വെള്ളം കയറാന്‍ ഉണ്ടായ സാഹചര്യങ്ങള്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജുതരണിയിലും ജനറല്‍ സെക്രട്ടറി നാസര്‍ സൈരയുടെയും നേതൃത്വത്തിലുള്ള അസോസിയേഷന്‍ ഭാരവാഹികള്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ഇതേ അവസ്ഥ തന്നെയാണ് ഭീമ ജംഗ്ഷനിലും കാഞ്ഞിരമറ്റം ഭാഗത്തും.ഓടയിലൂടെ പൈപ്പുകളും മറ്റും പോകുന്നത് വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സം സൃഷ്ടിക്കുന്നു.ഓടയിലെ തടസങ്ങള്‍ എത്രയും വേഗം നീക്കി ഓടയ്ക്ക് മതിയായ വീതി കൂട്ടണമെന്നും തൊടുപുഴയ്ക്കായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ വെള്ളകെട്ട് പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈകൊള്ളണമെന്ന്

അധികാരികളോട് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.കടകളില്‍ വെള്ളം കയറി ഉപജീവനം നഷ്ടമായ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!