Uncategorized

തൊടുപുഴയില്‍ നഗരസഭാവക കെട്ടിടത്തിന്റെ  മുഖവാരം തകര്‍ന്നു വീണ് അപകടം

തൊടുപുഴ: തൊടുപുഴയില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുഖവാരവും ബോര്‍ഡും അടര്‍ന്ന് വീണ് കാര്‍ തകര്‍ന്നു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. മൂവാറ്റുപുഴ റൂട്ടില്‍ ടാക്സി സ്റ്റാന്‍ഡിനു സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള അശ്വതി കോംപ്ലക്സിനു മുന്നിലെ മുഖവാരവും വ്യാപാര സ്ഥാപനത്തിന്റെ ബോര്‍ഡുമാണ് വലിയ ശബ്ദത്തോടെ അടര്‍ന്നു വീണത്. കെട്ടിടത്തിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന വെങ്ങല്ലൂര്‍ അഞ്ചുകണ്ടത്തില്‍ ടോം തോമസിന്റെ കാര്‍ തകര്‍ന്നു. വലിയ ശബ്ദവും പുകയും ആയതോടെ പരിഭ്രാന്തരായി ആളുകള്‍ ഓടിക്കൂടി. സഹകരണ ബാങ്കും ജ്വല്ലറിയും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണം മൂലം രാത്രി ഏഴിന് സ്ഥാപനങ്ങള്‍ അടച്ചിരുന്നു. പതിവായി ഇതിനു മുന്നിലെ വരാന്തയില്‍ ആളുകള്‍ ഇരിക്കാറുണ്ടായിരുന്നെങ്കിലും ഈ സമയം ആരുമില്ലാതിരുന്നതിനാലും കാറുടമ വാഹനത്തിന് പുറത്തായിരുന്നതു മൂലവും വലിയ ദുരന്തം ഒഴിവായി.

Related Articles

Back to top button
error: Content is protected !!