Thodupuzha

തൊടുപുഴ നഗരസഭ കെട്ടിടനികുതി വര്‍ധനവ്: ഭരണപക്ഷം വോട്ടിനിട്ട് പാസാക്കി

തൊടുപുഴ: തൊടുപുഴ നഗരസഭ കെട്ടിടനികുതി വര്‍ധനവ് സംബന്ധിച്ച പ്രമേയം ഭരണപക്ഷം വോട്ടിനിട്ട് പാസാക്കി. നഗരസഭയില്‍ കെട്ടിടം നികുതി വര്‍ധിപ്പിക്കേണ്ട എന്ന യു.ഡി.എഫ് പ്രമേയമാണ് ചെയര്‍മാനും ഭരണപക്ഷവും വോട്ടിനിട്ട് പരാജയപ്പെടുത്തിയത്. കേരളത്തില്‍ വൈദ്യുതിക്കും, വെള്ളത്തിനും നികുതി വര്‍ധനവ് ഉണ്ടായി . നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിച്ചിരിക്കുന്നു. ഇങ്ങനെ പലവിധ വര്‍ധനവ് മൂലം ജനം നട്ടം തിരിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ കെട്ടിടം നികുതി വര്‍ധിപ്പിക്കരുതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണകാലത്ത് കഴിഞ്ഞ 10 വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിരുന്നില്ല. കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള എല്‍.ഡി.എഫ് ഭരണസമിതിയുടെ തീരുമാനം തൊടുപുഴയിലെ ജനങ്ങളോട് ഉള്ള കടുത്ത അനീതിയാണെന്നും, ഈ തീരുമാനം അംഗീകരിക്കുന്നില്ലെന്നും, കൗണ്‍സിലില്‍ വോട്ടെടുപ്പ് നടത്തണമെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ കെ. ദീപക്ക് ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ ബഹിഷ്‌കരിച്ച ബി.ജെ.പി നിലപാട് തീരുമാനം പാസാക്കുന്നതിനു എല്‍.ഡി.എഫിന് സഹായകരമായി. കേരളത്തിലെ എല്ലാ നഗരസഭകളിലും കെട്ടിടനികുതി വര്‍ധിപ്പിക്കേണ്ട എന്ന യു.ഡി.എഫ് തീരുമാനമാണ് തൊടുപുഴയിലും യു.ഡി.എഫ് സ്വീകരിച്ചത്.

നികുതി വര്‍ദ്ധനവ് തൊടുപുഴയിലെ ജനങ്ങളോടുള്ള കടുത്ത അനീതിയും, എല്‍.ഡി.എഫ് തുടര്‍ന്നുവരുന്ന ജനവിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണെന്നും കൗണ്‍സിലര്‍മാരായ കെ. ദീപക്ക്, എം.എ കരിം, സഫിയ ജബ്ബാര്‍, സനു കൃഷ്ണന്‍, സാബിറ ജലീല്‍, ഷഹന ജാഫര്‍, ഷീജ ഷാഹുല്‍, റസിയ കാസിം, രാജി അജേഷ്,നീനു പ്രശാന്ത്, നിസ സക്കീര്‍ എന്നിവര്‍ പറഞ്ഞു

Related Articles

Back to top button
error: Content is protected !!