Thodupuzha

തൊടുപുഴ നഗരസഭ സഭ ബജറ്റ് അവതരിപ്പിച്ചു

 

തൊടുപുഴ: തൊടുപുഴ നഗരസഭയുടെ 2022-23 വര്‍ഷത്തേയ്ക്കുള്ള വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി അവതരിപ്പിച്ചു. വര്‍ഷാരംഭത്തിലെ മുന്നിരിപ്പ് 12364000 രൂപയും തന്നാണ്ട് വരവ് 981440000 രൂപയും ഉള്‍പ്പെടെ 993804000 രൂപ ആകെ വരവും 986815200 രൂപ ചെലവും 6988800 രൂപ നീക്കിയിരിപ്പും ഉള്ള ബജറ്റാണ് അവതരിപ്പിച്ചത്. ടൂറിസം സാധ്യതകള്‍, ആരോഗ്യ രംഗം, വിദ്യാഭ്യാസം, സാംസ്‌കാരികം, ശുചിത്വം, ഭവനരഹിതരില്ലാത്ത നഗരം, അമൃത് പദ്ധതി, ഷെല്‍റ്റര്‍ ഹോം, തൊഴിലുറപ്പ് പദ്ധതി, ഇന്‍സിനേറ്റര്‍, സ്ത്രീ സൗഹൃദ പദ്ധതി, സട്രീറ്റ് വെന്‍ഡേഴ്‌സ്, വയോവൃദ്ധര്‍, ഭിന്നശേഷിക്കാര്‍ നഗര സൗന്ദര്യ വത്ക്കരണം, ഹരിത ഭവനം തുടങ്ങിയവയ്ക്കായും ബജറ്റില്‍ പ്രഥമ പരിഗണന നല്‍കിയിട്ടുണ്ടെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. നഗരസഭയുടെ തനത് വരുമാനം വര്‍ധിപ്പിക്കാന്‍ മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്‌സ് പൂര്‍ത്തീകരണത്തിനുപുറമേ, 4 പുതിയ ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ നിര്‍മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ് പൂര്‍ത്തീകരണം- 3.3. കോടി, സ്മിത ഹോസ്പിറ്റലിനു സമീപം പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ്- 10 കോടി, കോതായികുന്ന് ബസ് സ്റ്റാന്റിനുസമീപം ഷോപ്പിംഗ് കോംപ്ലക്‌സ് – 5 കോടി,, ഗാന്ധി സ്‌ക്വയര്‍ ഷോപ്പിംഗ് കോംപ്ലക്‌സ് -1.1 കോടി , മുനിസിപ്പല്‍ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് – 3.1 കോടി. ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Related Articles

Back to top button
error: Content is protected !!