ChuttuvattomThodupuzha

ഒരു മണിക്കൂർ ഒരുമിച്ച് ശുചിത്വത്തിനായി തൊടുപുഴ നഗരസഭ കൈകോർത്തു

തൊടുപുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് നാടും-നഗരവും ശുചിത്വമാക്കാനുള്ള ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.ഗുരു നഗർ, വെങ്ങല്ലൂർ പാർക്ക്, പാറക്കടവ് അർബൻ പി എച്ച് സി പരിസരം, കുമ്മൻ കല്ല് ബിടിഎം സ്കൂൾ പരിസരം, വടക്കും മുറി, ഒളമറ്റം എന്നിവിടങ്ങളിൽ വാർഡ് കൗൺസിലന്മാരുടെ നേതൃത്വത്തിൽ ശുചീകരണം നടന്നത്. ശുചീകരണ യജ്ഞം പരിപാടിയുടെ ഉദ്ഘാടനം ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. ഹെൽത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എ കരീം അധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗങ്ങൾ, ഹരിതകർമ്മസേന,വെങ്ങല്ലൂർ സ്മിത ആശുപത്രി ജീവനക്കാർ കുടുംബശ്രീ പ്രവർത്തകർ, അയൽക്കൂട്ടം അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കാളികളായി.

Related Articles

Back to top button
error: Content is protected !!