Thodupuzha

വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി തൊടുപുഴ ന്യൂമാന്‍ കോളജ്

തൊടുപുഴ: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ഥി സമൂഹത്തിനെ ബോധവല്‍ക്കരിക്കാന്‍ നവിന രീതികളുമായി തൊടുപുഴ ന്യൂമാന്‍ കോളജ്. കോളജിലെ കൊമേഴ്‌സ് സെല്‍ഫ് ഫിനാന്‍സിങ് വിഭാഗം വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.

പുതുലഹരിക്ക് ഒരു വോട്ട് എന്ന പേരില്‍ വ്യത്യസ്ഥമായ ലഹരിവിരുദ്ധ ക്യാമ്പയിനാണ് നടത്തിയത്. ക്യൂ ആര്‍ കോഡ് സങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വോട്ടു രേഖപ്പെടുത്തി. തികച്ചും സ്വാതന്ത്രമായി വ്യത്യത്ത ലഹരികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വോട്ട് ചെയ്തപ്പോള്‍ സൗഹൃദം, വായന, സാമൂഹികസേവനം, സിനിമ, കായികം, കലാ-സാംസ്‌കാരികം എന്നിവ സ്ഥാനാര്‍ഥികളായി. വന്‍ഭൂരിപക്ഷത്തോടെ സൗഹൃദം വിജയിച്ചപ്പോള്‍ ലഹരിപദാര്‍ഥങ്ങള്‍ക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ലഹരി പദാര്‍ഥങ്ങളെ ഉപേക്ഷിക്കുവാനുള്ള താല്‍പര്യം ഏറെ പ്രതിക്ഷ നല്‍കുന്നു എന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് അഭിപ്രായപ്പെട്ടു. സെല്‍ഫ് ഫിനാന്‍സിങ് വിഭാഗം ഡയറക്ടര്‍ ഫാ. ടോജിന്‍ കല്ലറക്കല്‍, സെല്‍ഫ് ഫിനാന്‍സിങ് വിഭാഗം മേധാവി ശോഭാ തോമസ്, ടീച്ചര്‍ കോര്‍ഡിനേറ്റര്‍ റിന്റു ജോസ്, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ആദില്‍ സക്കീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!