Thodupuzha

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

തൊടുപുഴ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ട് 5.30 ന് കൈപ്പ കവലയ്ക്ക് സമീപമായിരുന്നു അപകടം. കൈപ്പ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും കാഞ്ഞാർ ഭാഗത്തേക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവർ ജോൺസൺ, കൈപ്പ സ്വദേശികളായ നിമ്മി, ബാബു, ആലീസ്, ബേബി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!