Thodupuzha

നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും

തൊടുപുഴ: പെണ്‍കുട്ടി വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിന് അഞ്ചു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി സ്വദേശി ബിനോയ് പ്രതിയായി 2020 ല്‍ ഇടുക്കി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടകതി വിധി. ശിക്ഷ ഒരുമിച്ച് ഒരു വര്‍ഷം അനുഭവിച്ചാല്‍ മതി. പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ ബിനോയ് ഉടുത്തിരുന്ന മുണ്ട് ഉയര്‍ത്തിക്കാട്ടി എന്നാണ് കേസ്. പെണ്‍കുട്ടി വീട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്ന സമയത്താണ് സംഭവം. ഈ സമയം വീട്ടിലെത്തിയ ബിനോയ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യര്‍ത്ഥന നടത്തി. പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോഴാണ് ബിനോയ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം.പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുന്‍പ്് പലതവണ ബിനോയ് പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യപ്പടുത്തിയിരുന്നതായും ഇവര്‍ പരാതിയില്‍ പറഞ്ഞു. കുറ്റം തെളിഞ്ഞതോടെ ബിനോയിയെ അഞ്ച് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!