Thodupuzha

തട്ടക്കുഴ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ റാലി

കരിമണ്ണൂര്‍: തട്ടക്കുഴ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പി.ടി.എ കമ്മിറ്റിയും അധ്യാപകരും കുട്ടികളും, പോലീസും സംയുക്തമായാണ്  റാലി നടത്തയത്. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങള്‍ ചൊല്ലിയും പ്ലക്കാര്‍ഡുകള്‍ ഏന്തിയുമാണ് കുട്ടികള്‍ റാലി നടത്തിയത്. റാലി തട്ടക്കുഴ ടൗണില്‍ എത്തിയപ്പോള്‍ വ്യാപാരികളും ഓട്ടോ തൊഴിലാളികളും അടക്കമുള്ള പൊതുജനങ്ങളുള്‍പ്പെടെ ലഹരിവിരുദ്ധ ദീപം തെളിയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തട്ടക്കുഴ ടൗണില്‍ നടന്ന പൊതു സമ്മേളനവും ലഹരി വിരുദ്ധ സെല്‍ഫി ബൂത്തിന്റെ ഉദ്ഘാടനവും കരിമണ്ണൂര്‍ എസ്.ഐ പി. എന്‍ ദിനേശ് നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.റ്റി. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹിമ എം.ജി, ജനമൈത്രി ബീറ്റ് ഓഫീസര്‍ പി.എ. ഷെരീഫ്‌വാര്‍ഡ് മെമ്പര്‍ ജിന്‍സി സാജന്‍, എ.എസ്.ഐ പി ജി രാജേഷ്, എസ്.സി.പി.ഒ ജോബിന്‍ കുര്യന്‍,എസ്.എംസി.ചെയര്‍മാന്‍ എം.ആര്‍.സുനില്‍ അധ്യാപകരായ ജി സുനില്‍,ഗോപകുമാര്‍,അശ്വതി കുമാരി,എലിസബത്ത്,ബോബി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!