Kudayathoor

അന്ധ വിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

കുടയത്തൂര്‍: അന്ധ വിശ്വാസങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പ്രദര്‍ശനം സജ്ജമാക്കി കുടയത്തൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് വിഭാഗം.സംസ്ഥാന ഹയര്‍ സെക്കന്ററി വകുപ്പിന്റെ ഛായം പദ്ധതിയുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ വസ്തുക്കളും നര ബലി സംഭവത്തിന്റെ മാതൃക,ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്ത്വങ്ങള്‍, ശാസ്ത്രബോധത്തിന്റെ ആവശ്യകത എന്നിങ്ങനെയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. സിനിമ,നാടക കലാകാരന്‍മാരായ സുബാഷ് രാജ്,സച്ചിന്‍ പള്ളിക്കൂടം, പ്രവീണ്‍ സംഘ കല എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ ജീവന്‍ തുടിക്കുന്ന നിശ്ചല ദൃശ്യങ്ങളും വിവിധ പ്രദര്‍ശന വസ്തുക്കളും തയ്യാറാക്കിയത്.ബോധവല്‍ക്കരണ പ്രദര്‍ശന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്ബര്‍ പ്രൊഫ.എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.കുടയത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ .എന്‍.ഷിയാസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജിസ് പുന്നൂസ്, പി.റ്റി.എ.പ്രസിഡന്റ് കെ.പി.രാജേഷ്,സൗഹൃദ ക്ലബ് കോര്‍ഡിനേറ്റര്‍ മഹിളാമണി,എന്‍.എസ്.എസ് വനിതാ കോര്‍ഡിനേറ്റര്‍ അജി .എസ്,ശാസ്ത്ര ലാബ് കോര്‍ഡിനേറ്റര്‍ ഷിബു എം. പി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈനോജ് ഒ.വി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!