Thodupuzha

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതിയ്ക്ക് ജാമ്യം

തൊ ടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയു൦, വിശ്വാസവഞ്ചനയും നടത്തിയതിന്  അറസ്റ്റിലായ പ്രതിയ്ക്ക് ജാമ്യം. റിമാൻഡിൽ കഴിയുന്ന തൊടുപുഴ ആല്‍ഫാ ഇന്‍ഫര്‍മേഷന്‍ പ്രൈവറ്റ് എംപ്ലോയിമെന്റ് സര്‍വീസ് ഉടമ ജോബി മാത്യുവിനാണ് ജാമ്യം അനുവദിച്ച് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ലിഷ എസ് ഉത്തരവിറക്കിയത്. കഴിഞ്ഞ 16-നാണ് ജോബി മാത്യുവിനെ പോലീസ് അറസറ്റ് ചെയ്ത് കോടതി ഹാജരാക്കിയത്. പാലക്കാട് ചിറ്റൂര്‍ സ്വദേശി മൈക്കിള്‍ യോഹന്നാന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതി തട്ടിപ്പ് നടത്തുവാനുദ്ദേശിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെങ്കില്‍ തന്റെ അക്കൗണ്ടില്‍ കൂടി പണം വാങ്ങുകയില്ലായിരുന്നു. പണം വാങ്ങിയെടുത്തു എന്ന് പറയുന്ന സംഖ്യ കുറഞ്ഞ തുകയായതിനാല്‍ വിദേശ വിസയ്ക്കാണെന്ന് കരുതാന്‍ പറ്റില്ലെന്നുള്ള വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കു വേണ്ടി അഡ്വ. ജേക്കബ് ജെ. ആനക്കല്ലുങ്കല്‍, അഡ്വ. ആന്‍സ്മരിയ ആന്റണി എന്നിവര്‍ ഹാജരായി.

Related Articles

Back to top button
error: Content is protected !!