Thodupuzha

വണ്ണപ്പുറം ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ആല്‍ബര്‍ട്ട് ജോസ് നാമനിര്‍ദേശ പത്രിക നല്‍കി

തൊടുപുഴ: ഇളംദേശം ബ്‌ളോക്കില്‍ വണ്ണപ്പുറം ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ആല്‍ബര്‍ട്ട് ജോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു . നേതാക്കളോടും പ്രവര്‍ത്തകര്‍ക്കുമൊപ്പം ഉച്ചയ്ക്ക് 12.30 ഓടെ ആലക്കോടുള്ള ഇളംദേശം ബ്ലോക്ക് ഓഫീസില്‍ എത്തി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അജയ് ഏ ജെ യുടെ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ ഭരണ സമതിയുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ് ഈ ഉപതിരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുവാന്‍ പോകുന്നതെന്ന് പത്രിക സമര്‍പ്പണത്തിനു ശേഷം സ്ഥാനാര്‍ത്ഥി ആല്‍ബര്‍ട്ട് ജോസ് പറഞ്ഞു. ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാത്യു . കെ. ജോണ്‍ , വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ് , ടോമി കാവാലം, യുഡിഎഫ് നേതാക്കളായ ബേബി , കെഎച്ച് അസീസ്, സണ്ണി കളപ്പുര, പി എം ഇല്യാസ് ടി. ജോണി, കെ ജി ശിവന്‍ , ഷൈനി റെജി, എം എ ബിജു , സജി കണ്ണംമ്പുഴ , രാജീവ് ഭാസ്‌ക്കരന്‍, ടി ജെ പീറ്റര്‍, ലത്തീഫ് ഇല്ലിക്കല്‍ , വിഡി ജോസ് , റഷീദ് തോട്ടുങ്കല്‍, പി എല്‍ ജോസ്, പി യു ഷാഹുല്‍ ഹമീദ്, പി എം ബാബു, ജോര്‍ജ് ജോണ്‍, വി എം ചാക്കോച്ചന്‍, പി എ കുഞ്ഞപ്പന്‍, ജോണി . പുത്തന്‍പുര ,തോമസ് .പി ദാനിയേല്‍, പി എം ജോര്‍ജ്, ബേബി അഞ്ചു കണ്ടം, സി കെ. ജോര്‍ജ്, രാമകൃഷ്ണന്‍ വൈക്കത്ത്, പിഎം ശശിധരന്‍, എന്‍എം യൂനിസ് , ബി .ജോണ്‍, ഷിജി മൈലാഞ്ചെരില്‍, ബ്ലോക്ക് മെമ്പര്‍മാര്‍ തുടങ്ങി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!