Thodupuzha

ഏഴല്ലൂരില്‍ സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: ഏഴല്ലൂരില്‍ സ്‌കൂള്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഏഴല്ലൂര്‍ സ്വദേശി വി.കെ. ബൈജു ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5 ഓടെയായിരുന്നു അപകടം. കുട്ടികളുമായി എത്തിയ ബസ് വളവില്‍വച്ച് എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ ബൈജുവിന്റെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ബൈജു തല്‍ക്ഷണം മരിച്ചു. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.തൊടുപുഴ ജയറാണി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈജുവിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

 

 

Related Articles

Back to top button
error: Content is protected !!