Thodupuzha

സ്വകാര്യപുരയിട ചന്ദനകൃഷി: ക്ലസ്റ്റർ രുപീകരിച്ചു

തൊടുപുഴ : കാഡ്‌സിന്റെ നേതൃത്വത്തിൽ ചന്ദന കർഷകരെ ഉൾപ്പെടുത്തി ആദ്യ ചന്ദനകൃഷി ക്ലസ്റ്റർ രൂപികരിച്ചു. ആദ്യഘട്ടത്തിൽ 50 കർഷകരെയാണ് ഒരു ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . കാഡ്‌സിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വനം റവന്യു വകുപ്പുകൾക്ക് ചന്ദന കൃഷിയുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിനും അതിലൂടെ വിളവെടുപ്പ് സമയത്ത് മറ്റു നിയമതടസ്സങ്ങൾ ഉണ്ടാകാതെ ലാഭകരമായി വിളവെടുക്കുന്നതിനും ഉള്ള നടപടികൾക്ക് ഊന്നൽ നൽകണമെന്നും യോഗം തീരുമാനിച്ചു .ക്ലസ്‌റ്റർ രൂപീകരണ യോഗത്തിൽ കാഡ്‌സ് ചെയർമാൻ ആൻറണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോ ഓർഡിനേറ്റർ ആയി റിട്ട.ഫോറസ്ററ് ഉദ്യോഗസ്ഥൻ എ ടി തോമസ് , കമ്മിറ്റി അംഗങ്ങൾ ആയി ജോൺ മാത്യു ,ബേബി തോമസ് ,ബിനീതാ എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു എല്ലാ മാസം തോറും ക്ലസ്റ്റർ മീറ്റിംഗ് നടത്തി ചന്ദന കൃഷിയുടെ പുരോഗതി വിലയിരുത്തുവാനും പരിപാലനമുറകളെപറ്റി ചർച്ചചെയ്യുവാനും യോഗം തീരുമാനിച്ചു. കേരളത്തിൽ ആദ്യമായാണ് സ്വകാര്യപുരയിട ചന്ദന കൃഷിയുമായി ബന്ധപ്പെട്ടു കർഷകരുടെ ഒരു ക്ലസ്റ്റർ രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുന്നത്. അടുത്ത ക്ലസ്‌റ്റർ മീറ്റിംഗ് ജനുവരി 17 നു നടക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9539674233 നമ്പറിൽ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!