Thodupuzha

വെള്ളിയാഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മൂ​ല​മ​റ്റം ടൗ​ണ്‍ വെ​ള്ള​ത്തി​ൽ മു​ങ്ങി

മൂ​ല​മ​റ്റം: വെള്ളിയാഴ്ച പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മൂ​ല​മ​റ്റം ടൗ​ണ്‍ വെ​ള്ള​ത്തി​ൽ മു​ങ്ങി. ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം മു​ട​ങ്ങി. ബ​സ് സ്റ്റാ​ൻ​ഡി​ലും ഏ​താ​നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഓ​ട​ക​ൾ അ​ട​ഞ്ഞ​തും വെ​ള്ളം ഒ​ഴു​കാ​ൻ സ്ഥ​ല​മി​ല്ലാ​തെ വ​ന്ന​തു​മാ​ണ് ടൗ​ണ്‍ വെ​ള്ള​ത്തി​ൽ മു​ങ്ങാ​ൻ കാ​ര​ണം. ടൗ​ണി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വ​നി​താ വി​ക​സ​ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള്ളം ക​യ​റി. ര​ണ്ട് തോ​ടി​നോ​ടു ചേ​ർ​ന്നാ​ണ് ഈ ​കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് തോ​ട്ടി​ലെ​യും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു ക​വി​ഞ്ഞ് വെ​ള്ളം ഒ​ഴു​കു​ക​യാ​യി​രു​ന്നു. തോ​ടു​ക​ളും ഓ​ട​യും കൈ​യേ​റു​ന്ന​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു

Related Articles

Back to top button
error: Content is protected !!