Thodupuzha

ന്യൂമാന്‍ കോളേജില്‍ നാടന്‍ വിഭവങ്ങളൊരുക്കി ഭക്ഷ്യമേള സംഘടിപ്പിച്ചു

തൊടുപുഴ: രുചിയുടെ കലവറയൊരുക്കി തൊടുപുഴ ന്യൂമാന്‍ കോളേജില്‍  ഭക്ഷ്യമേള സംഘടിപ്പിച്ചു. . പരമ്പരാഗതമായ നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ആധുനിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കൊതിയൂറുന്ന അനവധി ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി ക്രമീകരിച്ചു. വുമണ്‍സ് ഫോറം, ഇ.ഡി. ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാദ് 2കെ22 എന്ന പേരിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളുടെ സംരംഭകത്വം പരിപോഷിപ്പിക്കുന്നതിനോടൊപ്പം കുട്ടികളില്‍ അന്തര്‍ലീനമായ വിവിധ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു മേളയുടെ ലക്ഷ്യം. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ തികഞ്ഞ പ്രൊഫഷണലിസത്തിലൂടെയാണ് സ്റ്റാളുകള്‍ ക്രമീകരിച്ചത്. ഇടുക്കി ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ എം.ടി. ബേബിച്ചന്‍ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് അധ്യക്ഷത വഹിച്ചു. ക്യാപ്റ്റന്‍ പ്രജീഷ് മാത്യു, അജോമി മരിയ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടികള്‍ക്ക് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു എബ്രഹാം, കോളജ് ബര്‍സാര്‍ ബെന്‍സണ്‍.എന്‍.ആന്റണി, ഇ.ഡി. ക്ലബ് ഡയറക്ടര്‍ ഡോ. ബോണി ബോസ്, വിമന്‍സ് സെല്‍ കോഡിനേറ്റര്‍ ഡോ. സോനാ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നേതൃത്വത്തില്‍ 16 സ്റ്റാളുകളാണ് മേളയില്‍ ക്രമീകരിച്ചത്. മത്സരത്തില്‍ സംരംഭകരും, വൈ.എം.സി.എ അംഗങ്ങളും, ഭക്ഷ്യമേഖലയിലെ വിദഗ്ധരുമായ ബിബി ബിനോയ്, അനിത ജോസി, ലൗലി സജീവ്, റോസ് ജോസഫ് എന്നിവരുള്‍പ്പെട്ട പാനലാണ് വിധികര്‍ത്താക്കളായെത്തിയത്. മത്സരത്തില്‍ കോമേഴ്സ് ഡിപ്പാര്‍ട്ട്‌മെന്റ് ഒന്നാം സ്ഥാനവും, കോമേഴ്സ് സെല്‍ഫ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഇംഗ്ലീഷ്, ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. മത്സ വിജയികള്‍ക്ക് സമ്മാന വിതരണവും നടത്തി.

 

Related Articles

Back to top button
error: Content is protected !!