Thodupuzha

ഹരിത മിത്രം ആപ്പ്: ജില്ലയില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുന്നു

തൊടുപുഴ: ജില്ലയില്‍ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിത മിത്രം ആപ്പ് പ്രവര്‍ത്തന സജ്ജമാകുന്നു. അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌ക്കരണത്തിന് സര്‍ക്കാര്‍ വികസിപ്പിച്ച ഹരിത മിത്രം ആപ്പിന് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവക്കാണ് നടത്തിപ്പ് ചുമതല. ജില്ലയില്‍ കുമാരമംഗലം,ആലക്കോട്, ഇരട്ടയാര്‍, ഉപ്പുതറ പഞ്ചായത്തുകളില്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള എന്റോള്‍മെന്റ് സര്‍വ്വേ പൂര്‍ത്തിയായി. തൊടുപുഴ നഗരസഭ ഉള്‍പ്പെടെ ജില്ലയില്‍ 27 തദ്ദേശ സ്ഥാപനങ്ങളാണ് പദ്ധതിയുടെ നടത്തിപ്പിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളിലുമായി ഇന്നലെ വരെ 83858 ഇടങ്ങളില്‍ സര്‍വ്വേ ജോലികള്‍് പൂര്‍ത്തിയായി. പഞ്ചായത്ത് തലത്തിലുള്ള 6 ചോദ്യങ്ങളും നഗരസഭകളില്‍ 46 ചോദ്യങ്ങളുമാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിനൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡും പതിപ്പിക്കും.

Related Articles

Back to top button
error: Content is protected !!