Idukki

ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശനോത്സവം നാളെ

ഇടുക്കി: മെഡിക്കല്‍ കോളേജിലെ പുതിയ എം.ബി.ബി.എസ്. ബാച്ചിന്റെ ക്ലാസുകള്‍ ചൊവ്വാഴ്ച പ്രവേശനോത്സവത്തോടെ ആരംഭിക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ച 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 22 നാണ് തുടങ്ങിയത്. നിലവില്‍ 77 കുട്ടികള്‍ പ്രവേശനം നേടിയിട്ടിട്ടുണ്ട്. ഇതില്‍ 76 പേര്‍ സംസ്ഥാനത്ത് നിന്നും ഒരാള്‍ ഓള്‍ ഇന്ത്യാ റാങ്ക് ലിസ്റ്റില്‍ നിന്നുമാണ്. കുട്ടികള്‍ക്കുള്ള താമസം, യാത്ര, ഭക്ഷണം എന്നിവയ്ക്കുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നവംബര്‍ 15ന് രാവിലെ 10 ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പ്രവേശനോത്സവം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യാഥിതിയാവും.
സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.ജി. കെ.ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ആശുപത്രി വികസന സൊസൈറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധി സി.വി. വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. മീന ഡി, ജനപ്രതിനിധികള്‍, ആശുപത്രി വികസന സൊസൈറ്റി അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓറിയന്റേഷന്‍ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!