Thodupuzha

ഐ.എന്‍.ടി.യു.സി തൊടുപുഴ റീജിയണല്‍ കമ്മിറ്റി നേതൃത്വ യോഗം നടത്തി

തൊടുപുഴ: ഐ.എന്‍.ടി.യു.സി തൊടുപുഴ റീജിയണല്‍ കമ്മിറ്റി നേതൃത്വ യോഗം നടന്നു.റീജിയണല്‍ കമ്മിറ്റി ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, പോഷക സംഘടന ജില്ലാ താലൂക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് എംകെ ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് കരിമറ്റം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച മുന്‍ റീജിയണല്‍ പ്രസിഡന്റ് പി. എസ് സിദ്ധാര്‍ഥന്റെ ഫോട്ടോ അനാഛാദനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, ഐ.എന്‍.ടി.ഒ.സി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ശശികല രാജു, യുവജനവിഭാഗം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് രാഹുല്‍ രാജേന്ദ്രന്‍, ഐ.എന്‍.ടി.യു.സി നേതാക്കളായ കെ.പി റോയി, ജോര്‍ജ് താന്നിക്കല്‍, പി.എല്‍ ജോസ്, ജോയി മൈലാടിയില്‍, പി.വി അച്ചാമ്മ, ഡി. രാധാകൃഷ്ണന്‍, എന്‍.ഐ സലീം, പി.ജെ തോമസ്, അഡ്വ.ആല്‍ബര്‍ട്ട് ജോസ്, ബേബി വട്ടക്കുന്നേല്‍, പത്മാവതി രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!