Thodupuzha
സി-സ്റ്റെഡ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: ജോസ്.കെ.മാണി
തൊടുപുഴ: സി-സ്റ്റെഡ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ്.കെ.മാണി എം.പി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സി-സ്റ്റെഡ് പൊട്ടെന്‍ഷ്യന്‍ യൂണിയന് ഓഫ് കേരള ജനറല്‍ സെക്രട്ടറി എന്‍.എം. മാത്തുക്കുട്ടി നല്കിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി-സ്റ്റെഡിന്റെ ബൈലോ പ്രകാരം എല്ലാ ജീവനക്കാര്‍ക്കും തുല്യസ്റ്റാറ്റസ് ആണ്. 25 വര്‍ഷത്തിലേറെ സര്‍ക്കാര്‍ ജോലി ചെയ്തതിന് ശേഷം കാര്യമായ ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ പിരിച്ചുവിട്ടതിനാല്‍ ഓരോ ജീവനക്കാരനും അനുഭവിച്ചുവരുന്ന കഠിനയാതനകള്‍ക്ക് നേരെ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് എം.പി. അറിയിച്ചു.