Thodupuzha

കരിമണ്ണൂരിൽ വ്യാജ ചാരായം പിടികൂടി

കരിമണ്ണൂർ:കരിമണ്ണൂരിൽ വ്യാജ ചാരായം പിടികൂടി.കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിവരുന്ന വ്യാപകമായ റെയ്ഡിനിടയിലാണ് വിൽപ്പനക്കായി സ്കൂട്ടറിൽ 3 കുപ്പികളിലായി കൊണ്ടു വന്ന 2 ലിറ്ററോളം വരുന്ന വ്യാജ ചാരായവുമായി മുളപ്പുറത്ത് താമസിക്കുന്ന കുറ്റിമാക്കൽ രാജു(62) എന്നയാളെ മിഷ്യൻകുന്ന് ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്ത്.ഇൻസ്പെക്ടർ സുമേഷ് സുധാകരൻറെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർ ഹാഷിം കെ.എച്ച് ൻറെ നേതൃത്വത്തിൽ എസ്.ഐ. പി.എൻ.ദിനേശ്, എ.എസ്.ഐമാരായ പി.കെ സലിൽ,അനസ്,രാജേഷ്.പി.ജി.,ജയ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എ ഷെരീഫ്,എം.ആർ.അനീഷ്,സി.പി.ഒ മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെയും സ്കൂട്ടറും പിടികൂടിയത്.പോലീസ് പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയ തേക്കിൻതടിയെക്കുറിച്ച് കൊടുത്ത റിപ്പോർട്ട് പ്രകാരം ഫോറസ്റ്റ് അധികൃതർ കേസെടുത്തിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!